Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctor

Idukki

ശരണ്യ ഉ​പ്പു​ത​റയുടെ സ്വന്തം ഡോക്ടർ

ഉ​പ്പു​ത​റ: എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി ക​ണ്ണം​പ​ടി പു​ന്ന​പാ​റ ആ​ദി​വാ​സി ഊ​രി​ന് അ​ഭി​മാ​ന​മാ​യ ശ​ര​ണ്യ മോ​ഹ​ൻ ഉ​പ്പു​ത​റ​യു​ടെ സ്വ​ന്തം ഡോ​ക്ട​റാ​യി സി​എ​ച്ച്സി​യി​ൽ ചു​മ​ത​ല​യേ​റ്റു. ക​ണ്ണം​പ​ടി​യി​ൽനി​ന്നു മെ​ഡി​ക്ക​ൽ ബി​രു​ദം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ശ​ര​ണ്യ. ആ​ദി​വാ​സി ക​ർ​ഷ​ക​നാ​യ ക​ണ്ണം​പ​ടി പു​ന്ന​പാ​റ ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ കെ.​എ​ൻ. മോ​ഹ​ന​ൻ-​മി​നി​മോ​ൾ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് ശ​ര​ണ്യ. ചാ​ർ​ജെ​ടു​ക്കാ​നെ​ത്തി​യ ഡോ​ക്ട​റെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മി​നി മോ​ഹ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ‌​ന്ന് സ്വീ​ക​രി​ച്ചു.

പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് ശ​ര​ണ്യ എം​ബി​ബി​എ​സ് നേ​ടി​യ​ത്. സ്വ​ന്തം നാ​ട്ടി​ൽ ജോ​ലി മോ​ഹി​ച്ച ശ​ര​ണ്യ​യ്ക്ക് ഒ​ടു​വി​ൽ ആ ​ഭാ​ഗ്യ​വും ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് ശ​ര​ണ്യ പ​റ​യു​ന്നു.

Kerala

പ്ര​ശ​സ്ത ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ ഡോ. ​ഷേ​ർ​ളി വാ​സു അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ളം ക​ണ്ട മി​ക​ച്ച ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രി​ലൊ​രാ​ളാ​യ ഡോ. ​ഷേ​ർ​ളി വാ​സു അ​ന്ത​രി​ച്ചു. 68 വ​യ​സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച നി​ര​വ​ധി കേ​സു​ക​ളി​ലെ ഫോ​റ​ൻ​സി​ക് സ​ര്‍​ജ​നും കൂ​ടി​യാ​ണ് ഡോ. ​ഷേ​ർ​ളി വാ​സു. ചേ​ക​ന്നൂ​ർ മൗ​ല​വി കേ​സ്, സൗ​മ്യ കേ​സ് അ​ട​ക്കം സം​സ്ഥാ​ന​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ​ല കേ​സു​ക​ളി​ലും പോ​സ്മോ​ർ​ട്ടം ന​ട​ത്തി​യ​ത് ഡോ. ​ഷേ​ർ​ളി ആ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത ശേ​ഷം സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​ധ്യ​ക്ഷ​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ടം ടേ​ബി​ള്‍ എ​ന്ന പു​സ്ത​ക​വും എ​ഴു​തി​യി​ട്ടു​ണ്ട്.

Latest News

Corehub Up